വാർഷിക ധനകാര്യപത്രിക

ഗ്രാമപഞ്ചായത്തിന്‍റെ  സാമ്പത്തിക ഇടപാടുകൾ, വരവ്-ചെലവ് കണക്കുകൾ, ആസ്തി-ബാധ്യത വിവരങ്ങൾ, വിവിധ ഫണ്ടുകളുടെ വിനിയോഗം, ബാങ്ക് അക്കൗണ്ടുകളിലെ നീക്കിയിരിപ്പുകൾ എന്നിവയുടെ സമഗ്ര വിവരങ്ങൾ ഉൾപ്പെടുത്തിയാണ് വാർഷിക ധനകാര്യപത്രിക തയ്യാറാക്കിയിരിക്കുന്നത്. പഞ്ചായത്തിന് ലഭിച്ച വിവിധ സർക്കാർ ഗ്രാന്റുകൾ, തനത് ഫണ്ട് വരുമാനങ്ങൾ, മറ്റ് ധനസ്രോതസ്സുകൾ എന്നിവയുടെ അടിസ്ഥാനത്തിൽ നടപ്പിലാക്കിയ പ്രവർത്തനങ്ങളുടെയും ചെലവുകളുടെയും കൃത്യമായ കണക്കുകൾ ഇതിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

കേരള പഞ്ചായത്ത് രാജ് നിയമം, ചട്ടങ്ങൾ, സർക്കാർ നിർദ്ദേശങ്ങൾ എന്നിവ പാലിച്ച് തയ്യാറാക്കിയ വാർഷിക ധനകാര്യപത്രിക പഞ്ചായത്തിന്റെ സാമ്പത്തിക നിലയെ വ്യക്തമായി പ്രതിഫലിപ്പിക്കുന്നതാണ്. സാമ്പത്തിക അച്ചടക്കം, സുതാര്യത, ഉത്തരവാദിത്വം എന്നിവ ഉറപ്പുവരുത്തുന്നതിനും പൊതുജനങ്ങൾക്ക് വിവരങ്ങൾ ലഭ്യമാക്കുന്നതിനും ഈ ധനകാര്യപത്രിക സഹായകമാകുന്നു.