ഭൂമിശാസ്ത്രം

പശ്ചിമഘട്ട മല നിരകളോട് ചേർന്നുള്ള ഭവാനി ശിരുവാണി പ്രധാന ജലശ്രോതസ്സുകൾ അതിരായി വരുന്നതാണ് അഗളി ഗ്രാമ പഞ്ചായത്ത് പ്രദേശം.അക്ഷാംശം (വടക്ക്) 100 56’ 10നും 11014’19’ നും ഇടക്ക് രേഖാംശത്തിന്‍ (കിഴക്ക്)  76027’80 നും 76048’8’ നും ഇടക്ക് സമുദ്ര നിരപ്പിൽ നിന്നും 1772 അടി ഉയരത്തിണ്അഗളി പഞ്ചായത്ത് പ്രദേശം സ്ഥിതി ചെയ്യുന്നത്. വടക്ക് 2300 മീറ്റർ ഉയരത്തിൽ നീലഗിരി മലനിരകളും, തെക്ക് 2000 മീറ്റർ ഉയരത്തിൽ മുത്തികുളം മലനിരകളും കാണപ്പെടുന്നു.അഗളി പഞ്ചാത്തിന്‍റെ ആകെ ഭൂവിസ്തൃതി 310 ചതുരശ്ര കിലോമീറ്റർ ആണ്.

         സമശീതോഷ്ണ പ്രദേശമാണ്. വാർഷിക താപനില 230c മുതൽ 330c വരെയാണ്. അഗളി പഞ്ചായത്തിന്റെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ 2000 മില്ലി മീറ്റർ മഴ ലഭിക്കുമ്പോൾ കിഴക്കൻ പ്രദേശങ്ങളി­ല്‍ 900 മില്ലിമീറ്റർ മഴ മാത്രമാണ് ലഭിക്കുന്നത്. 

         അഗളി പഞ്ചായത്തിന്റെ തെക്ക് കിഴക്ക് ഭാഗത്തുകൂടി ഒഴുകി ഭവാനി നീർത്തടത്തിൽ ചേരുന്ന ശിരുവാണിപുഴയാണ് ഒരു പ്രധാന ജലസ്രോതസ്. ഇത് മുത്തികുളം റിസർവ്വോയറി­ല്‍ നിന്ന് ആരംഭിക്കുന്നു. തമിഴ് നാട്ടിൽ നിന്ന് ഉത്ഭവിച്ച് കേരളത്തിലൂടെ  ഒഴുകി കൂടപ്പെട്ടി എന്ന സ്ഥലത്ത് വെച്ച് ശിരുവാണി, കൊടുങ്കരപള്ളം പുഴകളുമായി ചേർന്ന് കിഴക്കോട്ട് ഒഴുകി തമിഴനാട്ടിലേക്ക് പോകുന്ന ഭവാനിപുഴയാണ് മറ്റൊരു പ്രധാന ജലസ്രോതസ്.

      ഏഷ്യയിലെ ഏറ്റവും വലിയ ശുദ്ധജല സ്രോതസ് എന്ന വിശേഷണവും ശിരുവാണിപ്പുഴയുടെ ഉത്ഭവ പ്രദേശങ്ങൾക്കുണ്ട്. സൈലന്റ് വാലി ബഫർസോൺ ഏരിയയുമായി ബന്ധപ്പെട്ട് നിൽക്കുന്ന പ്രദേശങ്ങളിലെ വനസമ്പത്തിനും പ്രത്യേകതയുണ്ട്. ഇവിടങ്ങളിൽ നിത്യഹരിത വനങ്ങളും, അഗളി പഞ്ചായത്തിന്റെ കിഴക്കൻ മേഖലയിൽ കാണുന്ന വനപ്രദേശങ്ങളിൽ (സെമിഡെസിഡയസ്) കുറ്റി ചെടികളും ,മുൾക്കാടുകളും നിറഞ്ഞ പ്രദേശങ്ങളാണ്.