പഞ്ചായത്ത്
പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത്.
ശ്രീ. ഷിബു സിറിയക്ക്
പ്രസിഡൻ്റ്
ശ്രീമതി. ഗീത ശശിധരന്
വൈസ് പ്രസിഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
ശ്രീ. സി.പി ബാബു
ചെയര്മാന്,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
ശ്രീ. ചന്ദ്രന് ആർ
ചെയര്മാന് , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
ശ്രീമതി. അനു ചാക്കോ
ചെയര്മാന് , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി
ശ്രീ. പളനിസ്വാമി എസ്.എന്‍
സെക്രട്ടറി, ഗ്രാമ പഞ്ചായത്ത്
ഞങ്ങളെക്കുറിച്ച്
ഒറ്റ നോട്ടത്തില്‍
Agali Grama Panchayat കേരളത്തിലെ പാലക്കാട് ജില്ലയിലെ അട്ടപ്പാടി ബ്ലോക്കിൽ സ്ഥിതിചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്. അഗളി, കല്ലമല എന്നീ ഗ്രാമങ്ങളെ ഉൾപ്പെടുത്തി പ്രവർത്തിക്കുന്ന ഈ പഞ്ചായത്തിൻറെ പ്രധാന ഭാഷ മലയാളമാണ്. കൂടാതെ ഇരുള, തമിഴ് ഭാഷകളും ഇവിടെ വ്യാപകമായി സംസാരിക്കപ്പെടുന്നു.ജില്ല : പാലക്കാട്ബ്ലോക്ക് പഞ്ചായത്ത് : അട്ടപ്പാടിവിസ്തീർണം : ഏകദേശം 153 ചതുരശ്ര കിലോമീറ്റർജനസംഖ്യ : ഏകദേശം 34,941 (2011 സെൻസസ്)വാർഡുകൾ : 21പ്രധാന ഗ്രാമങ്ങൾ : അഗളി, കല്ലമല